തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലേക്കുള പ്രധാന ജല വിതരണ പൈപിൽ ഫ്ളോ മീറ്റർ സ്ഥാപിക്കുന്നതിനാൽ കുടിവെള്ളം മുടങ്ങും. ആധുനികവൽക്കരണത്തിന്റെ ഭാഗമായി ജല വിതരണത്തിന്റെ കാര്യക്ഷമതയും ശേഷിയും ഉറപ്പ് വരുത്തുന്നതിന് വേണ്ടി അമൃത് പദ്ധതിയുടെ ഭാഗമായി ഫ്ളോ മീറ്റർ സ്ഥാപിക്കുന്നതിനാൽ ശനിയാഴ്ച രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ അരുവിക്കരയിലെ 86 ദശലക്ഷം മീറ്റർ പ്രതിദിന ശേഷിയുള്ള ശുദ്ധീകരണ ശാലയുടെ പ്രവർത്തനം പൂർണമായി നിർത്തി വെയ്ക്കുന്നതിനാലാണ് കുടിവെള്ളം മുടങ്ങുന്നത്.
പേരൂർക്കട, കവടിയാർ, പോങ്ങുംമൂട്, കഴക്കൂട്ടം സെക്ഷനുകളിലെ എല്ലാ
വാർഡുകളിലും (പേരൂർക്കട, കവടിയാർ, ശാസ്തമംഗലം, മുട്ടട,കുറവൻകോണം, നന്തൻകോട്, പട്ടം,മെഡിക്കൽ കോളേജ്,
കേശവദാസപുരം,നാലാഞ്ചിറ, ഉളളൂർ, ചെട്ടിവിളാകം, ശ്രീകാര്യം,കുളത്തുർ, ചന്തവിളാകം, പൗണ്ട്കടവ്, ആറ്റിപ്ര,കഴക്കൂട്ടം, മണ്ണന്തല,
ചെല്ലമംഗലം, ചെമ്പഴന്തി, അണ്ടൂർകോണം, ഇടവയ്ക്കോട്,പൗഡിക്കോണം, ചെറുവയ്ക്കൽ, ആക്കുളം, അണമുഖം, കണ്ണമ്മൂല)ജലവിതരണം പൂർണമായും മുടങ്ങുന്നതാണ്.
കൂടാതെ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപ്രതിയ്ക്ക്
വേണ്ടി മാത്രം ബദൽ സംവിധാനം ഏർപ്പെടുത്തുന്നത് കാരണം കേരള
വാട്ടർ അതോറിറ്റിയുടെ പാളയം, പാറ്റൂർ സെക്ഷൻ പരിധിയിൽ വരുന്ന
പട്ടം, കരിക്കകം, വെട്ടുകാട്, ശംഖുമുഖം, കുന്നുകുഴി, വഴുതയ്ക്കാട്, ജഗതി, തൈക്കാട്, വലിയ ശാല ,കടകംപള്ളി, പേട്ട പാളയം വാർഡുകളിൽ ജല വിതരണം ഭാഗികമായിരിക്കും.
ടാങ്കർ ലോറി വഴി ഉളള ജല വിതരണത്തിന് പി.റ്റി.പി. നഗറിലുളള
വെന്റിംഗ് പോയിന്റ് മാത്രമായിരിക്കും നഗരത്തിൽ പ്രവർത്തിക്കുക.
ഇതിന് വേണ്ടി താഴെ പറയുന്ന കൺട്രോൾ റും നമ്പറുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.
1916 (Toll free number)
8547697340.8547638181
ഇത് കൂടാതെ തിരുവനന്തപുരം കോർപ്പറേഷന്റ് സ്മാർട്ട് ആപ്പിലും
ട്രിവാൻട്രം കോർപ്പറേഷന്റെ സ്മാർട്ട് ട്രിവാൻഡ്രത്തിന്റെ 9496434488 (24
മണിക്കുർ) 0471 – 2377701 എന്നീ നമ്പറിലും ടാങ്കർ ലോറി സേവനങ്ങൾക്ക്
ബന്ധപ്പെടാവുന്നതാണ്.
പ്രവൃത്തി പൂർത്തീകരിച്ച് ശുദ്ധീകരണശാലയുടെ പ്രവർത്തനം
തുടങ്ങുന്നതോടെ 11-07-2021 (ഞായറാഴ്ച്ച) രാവിലെയോടെ താഴ്ന്ന്
പ്രദേശങ്ങളിലും വൈകുന്നേരത്തോടെ ഉയർന്ന പ്രദേശങ്ങളിലും ജലവിതരണം പൂർവ്വ സ്ഥിതിയിൽ ആകുന്നതുമാണ്.
