ആറ്റിങ്ങൽ: നഗരസഭ 2, 3 വാർഡുകളെ സംയോജിപ്പിച്ച് സംഘടിപ്പിച്ച സെന്റിനിയൽ സർവ്വെയിൽ 96 പേരെ സ്രവ പരിശോധനക്ക് വിധേയരാക്കി. 63 ആന്റിജനും, 33 ആർ.റ്റി.പി.സി.ആർ ടെസ്റ്റും നടത്തിയതിൽ 4 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. വാർഡ് 2 ലെ താമസക്കാരായ 3 പേർക്കും, വാർഡ് 3 ലെ താമസക്കാരായ 1 ആൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു. കൂടാതെ മൂന്നാം വാർഡിലെ അങ്കനവാടിയിൽ വച്ച് നടത്തിയ പരിശോധന ക്യാമ്പിൽ ജില്ലാ ആരോഗ്യ വിഭാഗത്തോടൊപ്പം വാർഡ് കൗൺസിലർമാരായ എ.നജാം, ദീപാരാജേഷ്, ആശാവർക്കർ രെജി, ലില്ലി, വോളന്റിയർമാരായ അജീഷ്, വൈഷ്ണവ്, നിതിൻ, അതുൽ, വിഷ്ണു തുടങ്ങിയവരും നേതൃത്വം വഹിച്ചു.
നഗരസഭ ശുചീകരണ വിഭാഗം അങ്കനവാടിയും പരിസരവും അണുവിമുക്തമാക്കി.
