കരമന:എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ എം എസ് എഫ് കരമന മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഹാരിസ് കരമന വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ബി എം മുനീർഷ, എം എസ് എഫ് ജില്ലാ സെക്രട്ടറി അൻസിഫ് അഷ്റഫ്, എംഎസ്എഫ് നേമം മണ്ഡലം പ്രസിഡണ്ട് അൻസർ കരമന, മണ്ഡലം ജനറൽ സെക്രട്ടറി മുബാറക്ക് തുടങ്ങിയവർ പങ്കെടുത്തു….
