കരമന.കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ 38ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മഹിളാ സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ നിർഭയ പ്രോജക്ട് പ്രകാരം പ്രവർത്തിക്കുന്ന ഇൻ്റഗ്രേറ്റഡ് ചൈൽഡ് കെയർ സെൻററിലെ നവജാത ശിശുക്കൾക്കും ആഫ്റ്റർ കെയർ ഹോമിലെ അംഗങ്ങൾക്കുമുള്ള സ്നേഹസമ്മാന വിതരണം കരമന കുഞ്ചാലുംമൂട് മഹിളാ സമഖ്യ സെൻററിൽ ചേർന്ന ചടങ്ങിൽ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായൺ ഐ പി എസ് നിർവഹിച്ചു.കെ പി എ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റ് വിജു. റ്റി , സെക്രട്ടറി വിനു ജി വി, നിർഭയ അസോസിയേറ്റ് പ്രോജക്റ്റ് ഡയറക്ടർ രമാദേവി എൽ, കെ പി ഓ എ ജില്ലാ ട്രഷറർ രമേശ് കുമാർ, കെ പി എ ജില്ലാ സമ്മേളനസ്വാഗതസംഘം ചെയർമാൻ രഞ്ജിത്ത് മറ്റ് കെപി എ ജില്ലാ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
