ഇന്ത്യൻ ലേബർ പാർട്ടിയുടെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് സംഘടിപ്പിച്ചു.പട്ടികജാതി ഫണ്ട്
ലാപ്സാക്കുകയും , എയ് ഡഡ് മേഖലയിൽ സംവരണം നിഷേധിക്കുന്നതിനെതിരെയും ,എയ് ഡഡ് നിയമനങ്ങൾ പിഎസ്സി ക്ക് വിടാത്ത,ദളിത് ക്രൈസ്തവർക്ക് സംവരണം നിഷേധിക്കുന്നതിനെതിരെയാണ് മാർച്ച് സംഘടിപ്പിച്ചത്. സച്ചാർ കമ്മീഷൻ റിപ്പോർട്ട് അതേപടി നടപ്പിലാക്കാതെ പട്ടികജാതി ക്ഷേമവകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കൽ കോളേജിനെ തകർത്തതുൾപ്പെടെ.,പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാത്തതുമായ കേരളത്തിലെ സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യൻ ലേബർ പാർട്ടി പ്രവർത്തകർ നിയമസഭയിലേക്ക് മാർച്ച് നടത്തിയത്. ഐ.എൽ.പി സംസ്ഥാന പ്രസിഡൻ്റ് .രമേഷ് നെൻമണ്ട മാർച്ച് ഉത്ഘാടനം ചെയ്തു. എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ PSC ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്ത .കൊല്ലം എം. കെ. സലിം ,
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സജീവ്, ഡോ: ജയൻ സി. കുത്തനൂർ, തിരു: ജില്ലാ പ്രസിഡൻ്റ് അഡ്വ. എൻരാജൻ, ജില്ലാ ജന.സെക്രട്ടറി കാട്ടാക്കട ജോയി തുടങ്ങിയവർ സംസാരിച്ചു
