.
തിരുവനന്തപുരം. മുൻ രാഷ്ട്രപതി ഡോ.ഏ.പി.ജെ അബ്ദുൽ കലാമിൻ്റെ സ്മരണാർത്ഥം ഡോ.ഏ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെൻറർ ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലകളിൽ മികവു പുലർത്തുന്നവർക്കായിട്ടുള്ള പ്രഥമ ഡോ.എ.പി.ജെ.അബ്ദുൽ കലാം പുരസ്കാരം പ്രഖ്യാപിച്ചു.
ബഹിരാകാശ ശാസ്ത്രജ്ഞനും, മുൻ വി.എസ്.എസ്.സി.ഡയറക്ടറും, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശ്ടാവുവുമായവുമായ ഡോ.എം.എസി.ദത്തൻ, നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രൊ ചാൻസിലർ ഡോ.എം.എസ്.ഫൈസൽഖാൻ എന്നിവർക്ക് ഡോ.ഏ.പി.ജെ.അബ്ദുൽ കലാം അവാർഡും, രാജീവ്മോഹൻ (അച്ചീവ്മെൻ്റ്സ് എക്സലൻസ് അവാർഡ്) ആനന്ദ് കണ്ണശ ( എക്സലൻസ് അവാർഡ്) മുഹമ്മദ് ആസിഫ് (കർമ്മശ്രഷ്ഠ അവാർഡ്) ഡോ.അബ്ദുൽ സത്താർ (കർമ്മ ശ്രേയസ്സ് അവാർഡ്) കെ.റ്റി.രാജു നാരായണൻ (ഗുരുശ്രേഷ്ഠ അവാർഡ്) കവിതാ ജയൻ (നാട്യ രത്നാ അവാർഡ്) പി.അഷറഫ് (ജൈവശ്രീ അവാർഡ്) ഡോ.ഹേമരൂപേഷ് (ആരോഗ്യ മിത്ര അവാർഡ്) അലെയ്ൻ എറിക് ലാൽ (ഭൂമി മിത്ര അവാർഡ്) എന്നിവരാണ് പുരസ്കാരത്തിന് അർഹത നേടിയത്.
ജി.രഘുനാഥ് കുളനട, ഡോ. പ്രവീൺ സാകല്യ,രാംദാസ് കതിരൂർ എന്നിവർ അംഗങ്ങളായും,അഡ്വ.എസ്.ജലീൽ മുഹമ്മദ് സെക്രട്ടറിയുമായ ജൂറി കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ഡോ.ഏ.പി.ജെ.അബ്ദുൽ കലാമിൻ്റെ ചരമദിനമായ ജൂലൈ 27 ന് വൈകുംന്നേരം 4.30 ന് ഭാരത് ഭവനിൽ വച്ച് പുരസ്കാര സമർപ്പണം നടത്തുമെന്ന് സ്റ്റഡി സെൻ്റർ ഡയറക്ടർ പൂവച്ചൽ സുധീർ അറിയിച്ചു.

