കേരളത്തിലെ ജനങ്ങൾക്ക് വാക്സിൻ തരൂ.. ജനങ്ങളുടെ ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സി ഐ റ്റി യു വിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം. ആറ്റിങ്ങൽ ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം സി ഐ റ്റി യു സംസ്ഥാന കമ്മറ്റിയംഗം ആർ.രാമു ഉദ്ഘാടനം ചെയ്തു.കോവിഡ് മഹാമാരി മൂന്നാം തരംഗത്തിലേക്ക് അടുക്കുകുകയാണ്.കേരളത്തിൽ 1.30 കോടി പേർക്ക് ഫസ്റ്റ് ഡോസും സെക്കൻ്റ് ഡോസ് വാക്സിൻ എടുത്തവർ 56 ലക്ഷവുമാണ്. ഓണത്തിന് മുമ്പ് വാക്സിൻ നൽകി ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നത്. അതിന് മുടങ്ങാതെ കേന്ദ്രം കേരളത്തിന് വാക്സിൻ തരണം . കേരളത്തിന് ലഭിക്കുന്ന വാക്സിനിൽ ഒരു തുള്ളി പോലും പാഴാക്കാത്ത സംസ്ഥാനമാണ്. .എന്നാൽ ലഭിക്കുന്ന വാക്സിൻ കൃത്യ സമയത്ത് ജനങ്ങളിലെത്തിക്കാതെ പാഴാക്കി കളയുന്നവർക്ക് വീണ്ടും വീണ്ടും വാക്സിൻ നൽകുകയാണ് കേന്ദ്ര സർക്കാർ. പ്രതിഷേധ സമരത്തിൽ അഞ്ചുതെങ്ങ് സുരേന്ദ്രൻ അധ്യക്ഷനായി. സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗമായ അഡ്വ. ആറ്റിങ്ങൽ ജി സുഗുണൻ, മുൻ എം.എൽ. എ അഡ്വ.ബി.സത്യൻ ഏര്യാ കമ്മറ്റി അംഗങ്ങളായ എം.മുരളി, ദിലീപ്കുമാർ, ആർ.പി.അജി, എസ്.ജി.ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

