ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലേക്ക് തുടർച്ചയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗം മോനി ശാർക്കരയെ കോൺഗ്രസ് സേവാദൾ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. തദവസരത്തിൽ ചേർന്ന യോഗത്തിൽ വച്ച് സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജെ. സ്റ്റീഫൻസൺ, മോനി ശാർക്കരയെ ഉപഹാരം നൽകി ആദരിച്ചു. കോൺഗ്രസ് ശാർക്കര മണ്ഡലം പ്രസിഡന്റ് അഡ്വ. രാജേഷ്.ബി. നായർ അധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി പാലാംകോണം ജമാൽ, ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് എം. താഹിർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. ബേബി, മനുമോൻ ആർ പി, സേവാദൾ മണ്ഡലം പ്രസിഡണ്ട് ടി. എസ്. താജ് തിലക്, എസ്. മനോജ്, എസ്. അനിൽകുമാർ, എസ്. മണികണ്ഠൻ, സുനേജോ സ്റ്റീഫൻസൺ , പ്രതീഷ് വക്കം, ആർ.ഭരത് രാജ് എന്നിവർ പങ്കെടുത്തു.
