അഞ്ചുതെങ്ങ്:. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുടെ വീട്ടു മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ കഴിഞ്ഞ ജൂലൈ 29 ന് രാത്രി തീവെച്ചു നശിപ്പിച്ച കേസിലെ പ്രതിയായ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി സജു രാജു (42)വിനെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ. മധുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഡി.വൈ.എസ്.പി. ബാബു കുട്ടന്റെ നിർദേശാനുസരണം അഞ്ചുതെങ്ങ് പോലീസ് ഇൻസ്പെക്ടർ ചന്ദ്രദാസ്,എസ്.ഐ.മാരായ സജീവ്, ഹുസൈൻ,എ.എസ്.ഐ.മാരായ ഷിനോദ്, ബിജു, സീനിയർ സി.പി.ഒ.മാരായ ഉണ്ണിരാജ്,മനോജ്, സി.പി.ഒ.മാരായ ഷിജു,കണ്ണൻ പിള്ള,ആർഷൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
വർക്കല പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി മോഷണ കേസ്സുകളിലും അഞ്ചുതെങ്ങ് സ്റ്റേഷൻ പരിധിയിൽ ചാരായ കേസ്സുകളിലും ഉൾപ്പെട്ട പ്രതി മുൻവൈരാഗ്യമൂലമാണ് കാർ കത്തിച്ചതെന്ന് സമ്മതിച്ചു. അറസ്റ്റ് ചെയ്ത് വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൂടുതൽ അന്വേഷണം നടന്നു വരുന്നതായി അഞ്ചുതെങ്ങ് പോലീസ് അറിയിച്ചു.
