: ഡി.വൈ.എഫ്.ഐ അടയമൺ യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, അടയമൺ പി.എച്ച്.സിയിലെ ഡോക്ടറേയും, സ്റ്റാഫുകളെയും ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് സഖാവ് അനന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയർമാൻ അനന്ദു.ആർ സ്വാഗതം പറഞ്ഞു… കിളിമാനൂർ ഏരിയ കമ്മിറ്റി അംഗം ജി. രാജു, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ, സി പി ഐ എം അടയമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രദീപ്കുമാർ, CPIM അടയമൺ ബ്രാഞ്ച് സെക്രട്ടറി ഷിജിത്ത്, അടയമൺ മേഖല സെക്രട്ടറി ദീപക്, മേഖല പ്രസിഡന്റ് അഖിൽ, ട്രഷറർ ഫെൽസക്ഷാ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. അടയമൺ യൂണിറ്റ് സെക്രട്ടറി അശ്വിൻ നന്ദി രേഖപ്പെടുത്തി…
