കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിമൂട് ജംഗ്ഷനിലെ ആട്ടോ തൊഴിലാളികൾക്കും, ട്രേഡ്യൂണിയൻ തൊഴിലാളികൾക്കും ഓണത്തോടനുബന്ധിച്ചു ഉള്ള ഭക്ഷ്യ കിറ്റ് വിതരണം ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് വിതരണം ചെയ്തു. കൂന്തല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കിഴുവിലം ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ വിശ്വനാഥൻ നായർ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഹാഷിം, മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷൻ സിദ്ദിഖ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ പഞ്ചായത്ത് ജനപ്രതിനിധികളായ ജയന്തി കൃഷ്ണ, വത്സലകുമാരി, കടയറ ജയചന്ദ്രൻ, സലീന, ജി എസ് ടി മുൻ സംസ്ഥാന പ്രസിഡന്റ് ശശി, തിരൂർ സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർമാർ, മുതിർന്ന കോൺഗ്രസ് നേതാക്കളും പങ്കെടുത്തു.


