ആറ്റിങ്ങൽ കരുണാലയത്തിലെ അശരണരോടൊപ്പം അവിട്ടം ദിനം ആഘോഷങ്ങളിൽ ഒ.എസ്. അംബിക എം.എൽ.എ : ഭാരത് ഹ്യൂമൻ റൈറ്റ്സ് മിഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കരുണാലയത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കോവിഡ് കാലമായതിനാൽ ലളിതമായ ചടങ്ങുകളോടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഓണാഘോഷ ചടങ്ങുകൾ നടന്നത്. വിഭവ സമൃദ്ധമായ സദ്യയും സംഘടിപ്പിച്ചു. സദ്യ വിളമ്പി നൽയിയും , ഓണാഘോഷങ്ങളിൽ പങ്കെടുത്തും ,അവരോടൊത്ത് ഉച്ചഭക്ഷണം പങ്കിട്ടും ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബിക ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഭാരത് ഹ്യൂമൻ റൈറ്റ്സ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ആൻറണി, കൺവീനർ ദിലു, കരുണാലയം പ്രസിഡന്റ് ചന്ദ്രിക എന്നിവരും സന്നിഹിതരായിരുന്നു


