തൃശ്ശൂർ ശക്തൻമാർക്കറ്റിൻ്റെ വികസന വാഗ്ദാനം
സ്വപ്നമല്ല; യാഥാർത്ഥ്യമാകുമെന്ന് തൃശ്ശൂരിൽ മത്സരിച്ചു തോറ്റ സുരേഷ് ഗോപി പറഞ്ഞു…
BJP തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ അനീഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ തൃശ്ശൂരിൽ ചേർന്ന യോഗത്തിലാണ് സുരേഷ് ഗോപി കാര്യങ്ങൾ വിശദീകരിച്ചത്.
നിയമസഭാ തെരെഞ്ഞെടുപ്പ് വേളയിൽ തൃശ്ശൂർ ശക്തൻ മാർക്കറ്റിൻ്റെ വികസനത്തിന് ഫണ്ട് അനുവദിക്കുമെന്ന് സുരേഷ് ഗോപി എം.പി.വാഗ്ദാനം ചെയ്തിരുന്നു. ശക്തൻ മാർക്കറ്റിൻ്റെ വികസനത്തിന് ഒരു കോടി രൂപ അനുവദിക്കുന്ന കാര്യം ബിജെപി ജില്ലാ പ്രസിഡൻ്റിനേയും, മറ്റ് നേതാക്കളേയും അദ്ദേഹം അറിയിച്ചു. മത്സ്യമാർക്കറ്റിലും പച്ചക്കറി മാർക്കറ്റിലും ഏറ്റവും വൃത്തിയോടെയും ആധുനിക സൗകര്യങ്ങളോടെയുംകൂടിവ്യാപാര സമുച്ചയമാണ് സുരേഷ് ഗോപി എം പി ലക്ഷ്യമിടുന്നത്. 2022 ഏപ്രിൽ മാസത്തോടെ പണി തീർത്ത് ഉദ്ഘാടനം നിർവ്വഹിക്കാവുന്ന തരത്തിൽ നിർമ്മാണം വേഗത്തിലാക്കാനാണ് ആലോചന.
മാർക്കറ്റിൻ്റെ പ്ലാനും പദ്ധതിയും തൃശ്ശൂർ കോർപ്പറേഷൻ സമർപ്പിച്ചാൽ ഉടൻ ഫണ്ട് അനുവദിക്കുമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകി. തൃശ്ശൂരിൻ്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന സുരേഷ് ഗോപിയുടെ വികസന വാഗ്ദാനത്തിന് തൃശ്ശൂർ കോർപറേഷൻ സമ്മതപത്രം നൽകിയാൽ, തൃശ്ശൂർ ശക്തൻ മാർക്കറ്റിൻ്റെ ശോച്യാവസ്ഥയ്ക്ക് ശാശ്വത പരിഹാരമാകുമെന്ന് Bjp ജില്ലാ പ്രസിഡൻ്റ് അഡ്വ: കെ.കെ.അനീഷ് കുമാർ വ്യക്തമാക്കി. തൃശ്ശൂരിൻ്റെ എം.പിയാവാനും എം എൽ എ ആകാനും അവസരം ലഭിച്ചില്ലെങ്കിലും, ഇത്തരം ആത്മാർത്ഥമായ പ്രവർത്തനങ്ങളിലൂടെ തൃശ്ശൂരിൻ്റെ വികസനം സാധ്യമാക്കാൻ അദ്ദേഹം മുന്നിലുണ്ടാകുമെന്നും ബി ജെ പി ജില്ലാ പ്രസിഡൻ്റ് പറഞ്ഞു.
