കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ ഐ.ടി.ഐ.കളിലൊന്നായ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ. പ്രവേശനത്തിനായി സെപ്തംബർ 20 വരെ ഓൺലൈനായി അപേക്ഷ നൽകാം. കമ്പ്യൂട്ടർ ഹാർഡ് വെയർ & നെറ്റ് വർക്ക് മെയിന്റനൻസ്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ, കാർപെന്റർ, ഇലക്ട്രോണിക് മെക്കാനിക്, ഇലക്ട്രീഷ്യൻ, ഫിറ്റർ, ടർണർ, ഇലക്ട്രോപ്ലേറ്റർ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, റഫ്രിജറേഷൻ & എയർ കണ്ടിഷനിങ് ടെക്നിഷ്യൻ , ടെക്നീഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റംസ് , സർവേയർ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഡീസൽ മെക്കാനിക്, വയർമാൻ, ഷീറ്റ്മെറ്റൽ വർക്കർ, പ്ലംബർ എന്നിവ കൂടാതെ വെൽഡറിന്റെ അഡ്വാൻസ് കോഴ്സുകൾ തുടങ്ങി ഇരുപത്തിരണ്ടോളം ട്രേഡുകൾ മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുക്കേണ്ടതാണ്. പ്രവേശനം നേടുന്നവർക്ക് അപേക്ഷയിലെ മുൻഗണനാ ക്രമമനുസരിച്ച് സീറ്റുകളുടെ ലഭ്യത പ്രകാരം ട്രേഡ് മാറ്റം അനുവദിക്കുന്നതാണ്. നിശ്ചിത തീയതികളിൽ പ്രവേശനത്തിന് ഹാജരാകാത്തവരെ റാങ്ക് ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നതാണ്. മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ മുഖാന്തിരമോ www.itiadmissions.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായി100 രൂപ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. പ്രോസ്പെക്ടസും യൂസർ മാന്വലും പോർട്ടലിൽ നിന്നും ലഭിക്കും. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ലഭിക്കുന്ന യൂസർ ഐ.ഡി. യും പാസ് വേർഡും ഉപയോഗിച്ച് അവസാന തീയതിയായ സെപ്തംബർ 20 വരെ ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതാണ്. ഓരോ ട്രേഡിലും 30 ശതമാനം സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു. കൂടാതെ എസ്.സി, എസ്.ടി.വിഭാഗങ്ങൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നിവർക്കും നിശ്ചിത സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു. സർക്കാർ സംവരണ ചട്ടങ്ങൾ പാലിച്ചു കൊണ്ട് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം നൽകുന്നത്. റാങ്ക് ലിസ്റ്റ് ഐ.ടി.ഐ. വെബ് സൈറ്റിലും നോട്ടീസ് ബോർഡിലും പരിശോധിക്കാവുന്നതാണ്. അപേക്ഷ സംബന്ധിച്ച വിവരങ്ങൾ യഥാസമയം എസ്.എം.എസ്. ആയി മൊബൈൽ നമ്പറിൽ ലഭിക്കും. പ്പേസ്മെന്റ് സെൽ, ഹരിത മിഷൻ, എൻ.എസ്.എസ്, ഇ.ഡി. ക്ലബ് എന്നിവയുടെ പ്രവർത്തനവും ലോകോത്തര നിലവാരത്തിലുളള ലാബുകളും കോഴ്സുകളും ആറ്റിങ്ങൽ ഐ.ടി.ഐ.യെ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നേടുന്നതിന് സഹായിച്ചിട്ടുണ്ട്. പ്രവേശനം നേടുന്ന മുഴുവൻ എസ്.സി, എസ്.ടി. വിഭാഗങ്ങൾക്കും പൊതു വിഭാഗത്തിൽ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പകുതി പേർക്കും സ്റ്റൈപ്പന്റ് ലഭിക്കുന്നതാണ്. കൂടുതൽ സഹായത്തിനായി 04702622391, 9495122391എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
