വയ്യേറ്റ് കെഎസ്ഇബി ഓഫീസിന് സമീപമുള്ള പലചരക്ക് മൊത്തവ്യാപാര സ്ഥാപനമായ ശരവണ സ്റ്റോറിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അഗ്നിബാധയുണ്ടായത്.കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടങ്ങാം വെഞ്ഞാറമൂട് കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.നിങ്ങൾ വായിക്കുന്നത് എൻറെ വെഞ്ഞാറമൂട് വാർത്തകൾ .
വെഞ്ഞാറമൂട് അഗ്നിശമന നിലയത്തിലെ 2 ഫയർ യൂണിറ്റുകൾ സംഭവ സ്ഥലത്ത് എത്തി 15 മിനിട്ട് കൊണ്ട് തീ നിയന്ത്രണ വിധേയമാക്കുകയും . തൊട്ട് അടുത്ത kseb ഓഫീസിലേക്കും, sv ഗ്രാനൈറ്റ് ഷോറൂമിലേക്കും തീ പടരാതെ നോക്കുകയും ചെയ്തു. തുടർന്ന് കടക്ക് ഉള്ളിലെ സാധനങ്ങൾ പുറത്തേക്കു മാറ്റി ഏകദേശം 1.30 മണിയോട് കൂടി തീ പൂർണമായും കെടുത്തി . കടക്ക് ഉള്ളിൽ ഉണ്ടായിരുന്ന ബേക്കറി സാധനങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, ഫ്രിഡ്ജ്, ഫാനുകൾ, കേബിളുകൾ, മേശ, അലമാരകൾ, എന്നിവ കത്തി നശിച്ച വകയിൽ ഏകദേശം 6 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീ തൊട്ട് അടുത്ത സ്ഥാപനങ്ങളിലേക്ക് പിടിച്ചിരുന്നെങ്കിൽ വലിയ നഷ്ടം ഉണ്ടായേനെ. തീ പിടിത്തതിന്റെ ചൂട് മൂലം kseb ഫ്രണ്ട് ഓഫീസിന്റെ ഗ്ലാസ് തകർന്നിട്ടുണ്ട്. ഫയർഫോഴ്സ്ൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ റ്റി ജോർജ്, അസ്സിറ്റന്റ് ഗ്രേഡ് സ്റ്റേഷൻ ഓഫീസർ അജിത്ത്കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ബിനു കുമാർ, ബൈജു, സുമിത്ത്, ഷിബിൻ ഗിരീഷ്, അബ്ബാസി, റോഷൻ ഹോം ഗാർഡുമാരായ സതീശൻ, അരുൺ, എന്നിവരുടെ നേതിർത്വത്തിൽ തീ നിയന്ത്രണ വിധേയമാക്കുകയുണ്ടായി
