കേരള സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി ചിറയിൻകീഴ് താലൂക്ക് തല പട്ടയവിതരണം ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാളിൽ വച്ച് ബഹു: ആറ്റിങ്ങൽ എംഎൽഎ ശ്രീമതി. ഒ എസ് അംബികയുടെ അദ്ധ്യക്ഷതയിൽ ബഹു ചിറയിൻകീഴ് എംഎൽഎ ശ്രീ ശശി നിർവഹിച്ചു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ എസ്. കുമാരി,നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിത, തഹസീൽദാർ ആർ. മനോജ്, ലാൻഡ് റീഫോംസ് തഹസീൽദാർ സാജി, മറ്റു റവന്യു ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ചിറയിൻകീഴ് മണ്ഡലത്തിൽ 2 പേർക്കും, ആറ്റിങ്ങൽ മണ്ഡലത്തിൽ 9 പേർക്കും പട്ടയം വിതരണം ചെയ്തു.
