ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ അപകടം പറ്റി ചികിത്സയ്ക്കായ് എത്തിയ യുവാവിനാണ് ഫയർ ഫോഴ്സ് രക്ഷകരായത്. അയിലം മേലേവിള പുത്തൻ വീട്ടിൽ മുഹമ്മദ് അൽത്താഫ് (22) ആണ് അപകടത്തിൽ പരിക്ക് പറ്റി വിരലിൽ പൊട്ടലുമായി വലിയ കുന്ന് ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് എത്തിയത്. എന്നാൽ വിരലിൽ കിടന്ന മോതിരം നീര് വന്നു വീർത്തത് കാരണം പ്ലാസ്റ്റർ ഇടാൻ നിർവ്വാഹമില്ലാത്ത സാഹചര്യം ആയിരുന്നു. മോതിരം ഊരി മാറ്റാൻ ആശുപ്രതി അധികൃതർ ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോൾ ആണ് ഫയർ ഫോഴ്സിന്റെ സേവനം തേടിയത്. ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ ഓഫീസർ ജെ. ജിഷാദിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ അനീഷ്, ശ്രീനാഥ്, അമൽജിത്ത് എന്നിവർ സ്ഥലത്തെത്തി റിംഗ് കട്ടറിന്റെ സഹായത്തോടെ മോതിരം മുറിച്ചു മാറ്റുകയായിരുന്നു.
