കേന്ദ്ര സർക്കാർ ആഫീസുകൾക്ക് മുന്നിൽ നിർമ്മാണ തൊഴിലാളികളുടെ പ്രതിഷേധം. സിമൻ്റ് ഉൾപ്പെടെയുള്ള നിർമ്മാണ സാധന സാമഗ്രികളുടെ വില കുറയ്ക്കുക, നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കേന്ദ്ര സർക്കാർ നൽകുക, എല്ലാ തൊഴിലാളികൾക്കും പ്രതിമാസം 7500 രൂപയും 10 കിലോ ഭക്ഷ്യധാന്യവും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഡിസംബർ മാസം 2,3 തീയതികളിൽ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ (സിഐറ്റിയു ) യുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ പണിമുടക്കിൻ്റെ മുന്നോടിയായി കേന്ദ്ര സർക്കാരാഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി. ആറ്റിങ്ങൽ ഹെഡ് പോസ്റ്റാഫീസിനു മുന്നിലെ പ്രതിഷേധ സമരം യൂണിയൻ ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ഏര്യാ കമ്മറ്റിയംഗം പ്രഭാസ് അദ്ധ്യക്ഷനായി. സിഐറ്റിയു ഏര്യാ കമ്മറ്റിയംഗങ്ങളായ ആർ.പി.അജി, എസ്.രാജശേഖരൻ, യൂണിയൻ ഏര്യാ പ്രസിഡൻ്റ് എസ്. രജു, ദീപ എന്നിവർ സംസാരിച്ചു.അഞ്ചുതെങ്ങിൽ നടന്ന പ്രതിഷേധപുരം സിഐറ്റിയു ജില്ലാ കമ്മറ്റിയംഗം സി.പയസ് ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ കമ്മറ്റിയംഗം ലിജാബോസ്, ബി.എൻ.സൈജുരാജ്, സുനി പി കായിക്കര ,ആർ .ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ചിറയിൻകീഴ് പോസ്റ്റാഫീസിനു മുന്നിലെ സമരം പഞ്ചായത്ത് പ്രസിഡൻറ് പി.മുരളി ഉദ്ഘാടനം ചെയ്തു.ജി.വ്യാസൻ ,എം ബിനു, വിജയകുമാർ, നളിനാക്ഷൻ രഘു ആശാരി തുടങ്ങിയവർ പങ്കെടുത്തു.കീഴാറ്റിങ്ങൽ പോസ്റ്റാഫീസിനു മുന്നിലെ സമരം കോർഡിനേഷൻ കമ്മറ്റി കൺവീനർ എസ്.സാബു ഉദ്ഘാടനം ചെയ്തു.എൻ.ദേവ് ,ബാബു കുട്ടൻ,സുര തുടങ്ങിയവർ സംസാരിച്ചു.





