വിദേശ മുതലാളിയുടെ ജന വിരുദ്ധ ബാങ്കിംഗ് നയം തിരുത്തുക, അന്യായമായ തൊഴിൽ രീതികൾ അവസാനിപ്പിക്കുക, 2017 മുതൽ തടഞ്ഞുവച്ച വേതന കരാർ നടപ്പാക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഒക്ടോബർ 20, 21, 22 തീയതികളിൽ കാത്തലിക് സിറിയൻ ബാങ്കിലെ ജീവനക്കാർ അഖിലേന്ത്യാ തലത്തിൽ പണിമുടക്കുന്നു.22 ന് കേരളത്തിലെ മറ്റ് ബാങ്ക് ജീവനക്കാരും പണിമുടക്കും.1920 നവംബർ മാസം 26 ന് 45,720 രൂപ മൂലധനം മുടക്കി ആരംഭിച്ച ബാങ്കാണ്. ഇന്ന്കോടിക്കണക്കിന് ആസ്തിയുള്ള ബാങ്കായി ഉയർന്നതാണ്. 2018-ൽ ഇതിൻ്റെ 51% ഓഹരി കാനഡ മൗറീഷ്യസ് ഹോൾഡിംഗ് കമ്പനി വാങ്ങിയതോടെ ജീവനക്കാർക്കും സാധാരണക്കാർക്കും ദോഷകരമായി തുടങ്ങി. ഭവന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവയുടെ ഫണ്ടുകൾ വെട്ടി കുറച്ചു. മാനേജ്മെമെൻ്റ് ജീവനക്കാരോട് കടുത്ത അവഗണ തുടരുകയാണ്.ഇതിനെതിരെയാണ് രാജ്യവ്യാപക പണിമുടക്ക്. ആറ്റിങ്ങൽ സി.എസ്.ബി ബാങ്കിന് മുന്നിൽ നടന്ന പ്രതിഷേധ സമരം സിഐറ്റിയു ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ആറ്റിങ്ങൽ ഏര്യാ കൺവീനർ എ.ബേവൻ അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ ശരത്, സിഐറ്റിയു ഏര്യാ കമ്മറ്റി അംഗങ്ങളായ എം.മുരളി, സി.ചന്ദ്രബോസ്, റ്റി.ദിലീപ് കുമാർ, എസ്.രാജശേഖരൻ, മിഥുൻ തുടങ്ങിയവർ സംസാരിച്ചു.
