ദേശീയപാത 66ലെ ചെമ്പകമംഗലം ജംഗ്ഷൻ്റെ പേരുമാറ്റിയതിൽ പ്രതിഷേധവുമായി യു.ഡി.എഫ് പ്രവർത്തകർ. മംഗലപുരം ഗ്രാമ പഞ്ചായത്തിലെ ചെമ്പകമംഗലം ജംഗ്ഷൻ്റെ പേരാണ് സായിഗ്രാമം എന്നാക്കി മാറ്റിയത്. ഇതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ജന പ്രതിനിധികളുടെ നേതൃത്വത്തിൽ പ്രവർത്തകർ ചെമ്പകമംഗലം ജംഗ്ഷനിൽ പ്രതിഷേധ ധർണയും ഒപ്പുശേഖരണവും നടത്തിയത്. ഇതിൻ്റെ ഭാഗമായി ജംഗ്ഷനിൽ ചെമ്പക മരം നട്ടു. ചെമ്പകമംഗലം ജംഗ്ഷൻ്റെ പേരു മാറ്റി ഇവിടെ നിന്നും അഞ്ചു കിലോമീറ്റർ ദൂരമുള്ള സായി ഗ്രാമത്തിൻ്റെ പേരാക്കിയത് സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടറുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിചാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു പ്രദേശവാസികളടക്കം നൂറിലേറെപ്പേർ സമരത്തിൽ പങ്കെടുത്തു. മംഗലപുരം ഗ്രാമപഞ്ചായത്ത് അംഗം അജി കുമാറിൻ്റെ അധ്യക്ഷതയിൽ ഐ.യു.എം.എൽ ചിറയിൻകീഴ് മണ്ഡലം ട്രഷറർ യഹ്യാഖാൻ സ്വാഗതവും, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് വെയിലൂർ ഡിവിഷൻ അംഗം കെ. എസ് അജിത് കുമാർ ധർണ സമരം ഉൽഘടനവും ചെയ്തു.
ചെമ്പകമംഗലം, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഗോപകുമാർ മംഗലപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജുമൈല ബീവി, ബിന്ദു ബാബു, മുൻ പഞ്ചായത്ത് അംഗങ്ങളായ വേണുഗോപാലൻ നായർ കൈലാത്ത് കോണം അനിൽ, ജി. ആർ അജിത് കുമാർ, ഉദയകുമാരി, സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സ്റ്റീഫൺസൺ , ആർ.എസ്.പി മണ്ഡലം സെക്രട്ടറി സലാഹുദ്ദീൻ, ദളിത് കോൺഗ്രസ് നേതാവ് പ്ലാവറ മണികണ്ഠൻ, സുനിൽ എസ്.പി, അബ്ദുൽ അസീസ്, തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
