ഇടത് സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പ് വീണ്ടും കോൺഗ്രസിൽ.തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ പാർട്ടി പ്രവേശനം ചെറിയാൻ ഫിലിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.എ.കെ.ആൻറണിയെ വസതിയിലെത്തി സന്ദർശിച്ച ശേഷമായിരുന്നു വാർത്ത സമ്മേളനത്തിനെത്തിയത്.
രണ്ടു പതിറ്റാണ്ടിനു ശേഷം തറവാട്ടിൽ തിരിച്ചെത്തിയെന്നു പത്രസമ്മേളനത്തിൽ ചെറിയാൻ ഫിലിപ്പ് പറഞ്ഞു.കെ എസ് യു വിന്റേയും യൂത്ത് കോൺഗ്രസിന്റെയും വളർച്ചയിൽ തന്റെ ഫിക്സഡ് ടെപോസിറ്റ് ഉണ്ടെന്നും തന്നെ ആരും പാർട്ടിയിൽ നിന്നും പുറത്താക്കിയതല്ലെന്നും കോൺഗ്രസിലെ അധികാര മേധാവിത്വത്തിൽ പ്രതിഷേധിച്ചാണ് തൻ പാർട്ടി വിട്ടെതെന്നും ചെറിയാൻ വ്യക്തമാക്കി.ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത പ്രമുഖ നേതാക്കൾ രംഗത്തെത്തിയിരുന്നു.
