ജോജു ജോർജിൻ്റെ വാഹനം ആക്രമിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞെന്ന് സിറ്റി പോലീസ് കമ്മീഷണർ എച്ച് നാഗരാജു.
തിരിച്ചറിഞ്ഞ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും.
പ്രതികൾക്ക് ഉന്നത ബന്ധമുണ്ടെങ്കിലും അറസ്റ്റ് നടക്കും.
ജോജുവിനെതിരെയുള്ള പരാതിയിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നു.
നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
തെളിവുണ്ടെങ്കിൽ നടപടിയെടുക്കും.
മൈക്ക് ഉപയോഗിക്കാൻ അനുമതി ഉണ്ടായിരുന്നില്ല.
റോഡ് പൂർണ്ണമായും ബ്ലോക്കാവുന്ന സ്ഥിതിയുണ്ടായെന്നും സിറ്റി പോലീസ് കമ്മീഷണർ.
