ഇന്ധന വില വർദ്ധനവിനെതിരെ കൊച്ചിയിൽ കോൺഗ്രസ് നടത്തിയ സമരം, അക്രമാസക്തമായതിനെച്ചൊല്ലി മന്ത്രി കെ.എൻ. ബാലഗോപാലനും പ്രതതിപക്ഷ നേതാവും തമ്മിൽ നിയമസഭയിൽ നടന്ന വാക്പോരിലാണ് എങ്ങനെ സമരം നടത്തണമെന്ന് സർക്കാർ പഠിപ്പിക്കേണ്ടെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്.കൊച്ചിയിലെ സമരം എന്തിനാണെന്ന് ജനങ്ങൾ വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.സമരത്തിനിടെ ജോജുവിനെ മര്‍ദിച്ചിട്ടില്ല.ജോജു മദ്യപിച്ചിട്ടുണ്ടെന്ന് ആദ്യം പറഞ്ഞത് പോലീസാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.അതിനിടെ,ജോജുവിനെപ്പോലുള്ള കലാകാരനെ മദ്യപാനി എന്ന് കെപിസിസിപ്രസിഡൻറ് ആക്ഷേപിച്ചത് ശരിയായോ മുഖ്യമന്ത്രി ചോദിച്ചു.ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
