ആറ്റിങ്ങൽ മുൻസിപ്പൽ ഏരിയകളിൽ നിന്ന് നിരവധിപേർ സിപിഎമ്മിൽ നിന്നും ബിജെപിയിൽ ചേർന്നു. ആറ്റിങ്ങൽ മണ്ഡലം ഓഫീസിൽ നടന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ ആലങ്കോട് ദാനശീലൻ ഇവരെ ഷാളണിയിച്ച് സ്വീകരിച്ചു. മേഖലയുടെ പ്രസിഡന്റ് ശ്രീ രാജേഷ് മാധവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഈസ്റ്റ് മേഖലാ പ്രസിഡണ്ട് സുരേഷ് സ്വാഗതമാശംസിച്ചു. മണ്ഡലം പ്രസിഡണ്ട് ശ്രീ സന്തോഷ്, ജനറൽ സെക്രട്ടറി ശ്രീ അജി പ്രസാദ്, മഹിളാമോർച്ച മണ്ഡലം പ്രസിഡണ്ട് ശ്രീമതി രമ്യ എന്നിവർ ആശംസ അർപ്പിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം ശിവൻപിള്ള നന്ദി പ്രകാശിപ്പിച്ചു.
