കടക്കാവൂർ :അമ്മയേയും സഹോദരനേയും മാതാവിന്റെ സഹോദരിയെയും വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിയിൽ.കഴിഞ്ഞ ദിവസം വെളുപ്പിന് രണ്ട് മണിയോടെയാണ് സംഭവം.മണ്ണാത്തിമൂലയിൽ താമസിക്കുന്ന പ്രതിയുടെ കുഞ്ഞമ്മയായ സുശീലയെയും മാതാവിനെയും സഹോദരനേയും ആണ് വെട്ടി പരിക്കേൽപ്പിക്കുകയും. കൊല്ലാൻ ശ്രമിക്കുകയും ചെയ്തത് കേസിലെ പ്രതിയായ വിജയനെ ( 41)പോലീസ് പിടികൂടി.പ്രതിയുടെ പേരിൽ നിലവിൽ നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്. ഇതിനു മുൻപ് പെറ്റീഷൻ അന്വേഷിച്ചു പോയ എസ് ഐയെയും പോലീസ് കാരനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ്. നിരവധി അടിപിടിക്കേസിലും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു നടക്കുന്ന ആളാണെന്ന് പൊലീസ് പറയുന്നു . മദ്യപിച്ച് മണ്ണാത്തി മൂലയിലുള്ള ബന്ധുവിന്റെ വീട്ടിൽ എത്തുകയും അവിടെ ഉണ്ടായിരുന്ന പ്രതിയുടെ സഹോദരനെയും അമ്മയും കുഞ്ഞമ്മയെയും മാരകമായി വെട്ടി പരിക്കേൽപ്പിച്ചിരുന്നു. . കൃത്യത്തിന് ഉപയോഗിച്ച വടിവാളും, പ്രതി ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് കണ്ടെടുത്തു പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു കടയ്ക്കാവൂർ
എസ് എച് ഒ അജേഷ് വി, എസ് ഐ ദീപു എസ്, നസറുദ്ദീൻ കെ എ,മാഹിൻ. ബി., എ എസ് ഐ ശ്രീകുമാർ.ജ്യോതിഷ് വി വി സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
