മുദ്രവെച്ച കവറില്‍ ആണ് റിപ്പോര്‍ട്ട് നല്‍കിയത്.
പുരാവസ്തു മ്യൂസിയത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയം പ്രകടിപ്പിച്ചു ഡിജിപി മനോജ് എബ്രഹാം എഴുതിയ നോട് ഫയലും റിപ്പോര്‍ട്ട് ഉള്‍കൊള്ളിച്ചിട്ടുണ്ട്.
ഇതോടൊപ്പം മുന്‍ ഡിജിപി ലോകനാഥ് ബഹ്റ മോന്സണ് എതിരെ അന്വേഷണം ആവശ്യപ്പെട്ട് എഴുതിയ കത്തും കോടതിക്ക് കൈമാറിയിട്ടുണ്ട്. കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജി പൊലീസ് പീഡനം ആരോപിച്ചു നല്കിയ ഹര്‍ജി പരിഗണിച്ചപ്പോള്‍ ആയിരുന്നു തട്ടിപ്പിലെ ഉന്നത ഇടപെടലുകളില്‍ കോടതി ചില സംശയങ്ങള്‍ ഉന്നയിച്ചത്. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
