ഇന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ വരെ കൊറോണ വൈറസിന്റെ ചിത്രം കണ്ടാല്‍ തിരിച്ചറിയും. പല പഴങ്ങളെയും നാം കൊറോണ വൈറസുമായി താരതമ്യം ചെയ്യാറുമുണ്ട്. റമ്പൂട്ടാന്‍, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയ പഴങ്ങള്‍ കണ്ടാൽ കൊറോണ വൈറസിനോട് രൂപസാദൃശ്യം തോന്നും. പച്ചക്കറികള്‍ക്ക് അത്ര രൂപസാദൃശ്യം തോന്നിയിട്ടുള്ളതായി കേട്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഒഡിഷയിലെ നബരംഗപൂര്‍ ജില്ലയിലെ സരഗുഡ ഗ്രാമത്തില്‍ കോവിഡ് 19 വൈറസിനോട് സാദൃശ്യം തോന്നുന്ന പച്ചക്കറിയാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു വെള്ളരിക്കയ്ക്കാണ് കൊറോണ വൈറസിനോട് സാദൃശ്യമുള്ളത്.
