2015 ൽ കിഴുവിലം ഗ്രാമപഞ്ചായത്ത് ഭരിച്ചിരുന്ന ഇടതുപക്ഷ ഭരണ സമിതി വർദ്ധിപ്പിച്ച വീട്ടുകരതിനെതിരെ സമരം ചെയ്ത കോൺഗ്രസ് ജനപ്രതിനിധികളെയും കോൺഗ്രസ് പ്രവർത്തകരെയും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലെ മജിസ്ട്രേറ്റ് ഷെറിൻY T വെറുതെ വിട്ടുകൊണ്ട് ഉത്തരവായി. 100% കെട്ടിട നികുതി വർധിപ്പിച്ച ജനദ്രോഹ നടപടിക്കെതിരെയാണ് കിഴുവിലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും കിഴുവിലം മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റും ആയിരുന്നു അൻസാറിന്റെ നേതൃത്വത്തിൽ J ശശി, സുദേവൻ, അജു, മൻസി, കുഞ്ഞു ശങ്കരൻ, മുൻ പഞ്ചായത്ത് മെമ്പർമാരായ സന്തോഷ് കുമാർ, മഞ്ജു പ്രദീപ്, അനിത സുരേഷ്, സതി കുഞ്ഞു ശങ്കരൻ, ബിന്ദു സഹദേവൻ, ബീന ലാൽ എന്നിവർ സമരത്തിന് നേതൃത്വം നൽകുകയും മറ്റ് കോൺഗ്രസ് പ്രവർത്തകർ സമരത്തിൽ പങ്കെടുക്കുകയും, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സം ചെയ്തു എന്നും, പോലീസ് ഉദ്യോഗസ്ഥരുടെ ആജ്ഞ അനുസരിച്ചില്ല എന്നും കാണിച്ചുകൊണ്ട് ചിറയിൻകീഴ് പോലീസ് ചാർജ് ചെയ്ത കേസാണ് ഇന്നേദിവസം തെളിവില്ല എന്ന് കണ്ടുകൊണ്ട് ആറ്റിങ്ങൽ ജുഡീഷ്യൽ മൂന്നാം മജിസ്ട്രേറ്റ് കോടതി യിലെ മജിസ്ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചതു . ഇടതുപക്ഷ ഭരണകൂടം ഉദ്യോഗസ്ഥരെ സ്വാധീനിച്ചു കൊണ്ട് എടുത്ത കള്ളക്കേസ് വെറുതെ വിട്ടുകൊണ്ട് ഉത്തരവായത് ജനകീയ കൂട്ടായ്മയുടെ വിജയം ആണെന്ന് സമരസമിതി നേതാക്കൾ അഭിപ്രായപ്പെട്ടു പ്രതികൾക്കുവേണ്ടി പുതുശ്ശേരിമുക്ക് ബി എസ് അനിൽകുമാർ, അർച്ചന ജെ എൽ എന്നിവർ ഹാജരായി

