നഗരത്തിലെ തെരുനായ്ക്കളുടെ എണ്ണം കണ്ടെത്താൻ സർവേ നടത്താനൊരുങ്ങി കോർപറേഷൻ.അംഗീകൃത സംഘടനകളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും.തിങ്കളാശ്ച മേയർ ആര്യ രാജേന്ദ്രൻ വിളിച്ചുചേർത്ത സ്പെഷ്യൽ കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.എ.ബി.സി. പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള മോണിറ്ററിങ് സെൽ പുനഃസംഘടിപ്പിക്കും.പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ജീവനക്കാർക്ക് അടിയന്തിര പരിശീലനം നൽകുമെന്നും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധരൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു.
