ആറ്റിങ്ങൽ വലിയകുന്ന് പോളിടെക്നിക്കിന് സമീപം പൈപ്പ് ലൈൻ റോഡിൽ ആളില്ലാതിരുന്ന രണ്ട് വീടുകളിലാണ് മോഷണം നടന്നത്. ശ്രീസായിയിൽ സുദേവൻ്റെ വീടിൻറെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കൾ വീട്ടിനുള്ളിൽ പശുവിനെ വിറ്റ വകയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപ മോഷ്ടിച്ചു. വീടിന് മുൻവശത്തെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത് പിൻവശത്തെയും വാതിൽ തുറന്നിട്ട നിലയിലാണ് കണ്ടെത്തിയത്. സുദേവനും കുടുംബവും ഭാര്യയുടെ ചികിത്സാർത്ഥം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുകയാണ്. ഇതിനു തൊട്ടടുത്തായുള്ള സാബുവിൻ്റെ പഞ്ചവടി എന്ന വീട്ടിലെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. മുൻ ഭാഗത്തെ പ്രധാന വാതിൽ പൈപ്പുകൊണ്ട് തകർക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
