ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പകമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 137-ാം ജന്മദിനം സമുചിതമായ് ആചരിച്ചു.
രാവിലെ ബൂത്ത് ആസ്ഥാനങ്ങളിൽ പതാക ഉയർത്തുകയും മധുരവിതരണം നടത്തുകയും ചെയ്തു വൈകുന്നേരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പദയാത്രയിൽ നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. പദയാത്ര ചെമ്പകമംഗലത്ത് സമാപിച്ചപ്പോൾ ഇന്ത്യയുടെ
ഭൂപടത്തിൽ 137 ദീപം കൊളുത്തുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ജി.ഗോപകുമാർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഐഎൻടിയുസി മണ്ഡലം പ്രസിഡൻ്റ് ജി ആർ ആർ.അജിത്കുമാർ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എംഎസ് ഉദയകുമാരി, സേവാദൾ മണ്ഡലം പ്രസിഡൻ്റ് ഷിബു ,
ദളിത് കോൺഗ്രസ് നേതാവ് പ്ലാവറ മണികണ്Oൻ, കെ എസ് എസ് പി യെ നിയോജക മണ്ഡലം പ്രസിഡൻ്റ് അബ്ദുൾ അസീസ് , പഞ്ചായത്തംഗം ബിന്ദു ബാബു, കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി
തോന്നയ്ക്കൽ ഷാജഹാൻ,
ജവഹർ ബാല മഞ്ച് ജില്ലാ
കോഡിനേറ്റർ ആരിഫ് മുഹമ്മദ് , കെഎസ്യു യു നേതാവ്
മാഹിൻ.
കുറക്കട ഷാജഹാൻ, സതീഷ് കുമാർ, ശാസ്തവട്ടം നാസർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ബൂത്ത് പ്രസിഡൻ്റുമാരായ
സൈജു, നൗഷാദ്, ഷെർഷാ ജമീൽ, വാർഡു പ്രസിഡൻ്റ് മാരായ പുഷ്പൻ, അനിൽകുമാർ, ഫസിൽ , ഷാജീവ്. ഐഎൻടിയുസി നേതാക്കളായ
രമണൻ, സജി, ബിജു, യൂത്ത് കോൺഗ്രസ് നേതാക്കളായ അസർ , അഖിൽ, ഗോകുൽ, കെഎസ്യു നേതാക്കളായ തൻസീർ,
റസൽ സലാഹ്, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

