കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ യുവാക്കൾ പോലീസ് പിടിയിൽ. ആറ്റിങ്ങലിൽ ഉച്ചയ്ക്ക് 12:30 മണിയോടെയായിരുന്നു സംഭവം. ഓവർടേക്ക് ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്നാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസ് ആറ്റിങ്ങൽ എൽഐസി ജംഗ്ഷനു സമീപത്തു വെച്ച് കാറിലെത്തിയ യുവാക്കൾ തടഞ്ഞു നിർത്തി അതിക്രമം കാണിച്ചത്. കെഎസ്ആർടിസി ജീവനക്കാർ നൽകിയ പരാതിയെ തുടർന്നാണ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കരിച്ചിയിൽ തചൂർക്കുന്ന് സ്വദേശി മിഷാൽ(28) വലിയകുന്ന് ശ്രീകൃഷ്ണവിലാസം ബംഗ്ലാവിൽ വരുൺ (27) എന്നിവരെയാണ് ഈ കേസുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ
പോലീസ് പിടികൂടിയത് . സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു .
