ചരിത്രത്തിലെ പ്രതിസന്ധികളെ മനുഷ്യസമൂഹം മറികടന്നത് കൂട്ടായ്മയും പരസ്പര സഹായത്തിനാലുമാണെന്ന് കവി രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു.
കേരള മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റ(കെ എം.സി.എസ്.യു ) മാസികയായ മുനിസിപ്പൽ ന്യൂസിന്റെ വാർഷിക വരിക്കാരെ ചേർക്കുന്നതിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ക്കാരിക ബോധവും കലാബോധവും എന്നും മനുഷ്യനന്മയെ ഉയർത്തിപ്പിടിച്ചു. കലയും സാഹിത്യവും ഇല്ലാത്ത ലോകത്ത് മനുഷ്യ ജീവിതം നിരാശ നിറഞ്ഞതാകുമെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങൽ നഗരസഭാ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ കൗൺസിലർ ആർ.രാജു സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് ശിൽപ അധ്യക്ഷയായി. യൂണിറ്റ് സെക്രട്ടറി വിനോദ് സ്വാഗതവും ട്രഷറർ അജിത്ത് ലാൽ നന്ദിയും പറഞ്ഞു. കെ.എം.സി എസ്.യു സംസ്ഥാന കമ്മിറ്റി അംഗം മടവൂർ രാജൻ , സംസ്ഥാന കൗൺസിൽ അംഗം പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു.
