നിയമസഭയുടെ പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റി ആറ്റിങ്ങൽ ജലഅതോറിറ്റിയുടെ പണി നടന്നുവരുന്ന ജല ശുദ്ധീകരണശാല സന്ദർശിച്ചു. അഞ്ചുതെങ്ങ്, വക്കം, ചിറയിൻകീഴ്, കടയ്ക്കാവൂർ, അഴൂർ എന്നീ പഞ്ചായത്തുകളിൽ കുടിവെള്ളം നൽകുന്നതിനായി 17 MLD ശേഷിയുള്ള ജല ശുദ്ധീകരണശാലയുടെ നിർമാണ പ്രവർത്തനം ധ്രുതഗതിയിൽ നടന്നുവരികയാണ്. പി. യു. സി ചെയർമാൻ ഇ.ചന്ദ്രശേഖരൻ എംഎൽഎ, അംഗങ്ങളായ .കടകംപള്ളി സുരേന്ദ്രൻ, എംഎൽഎ ഡി.കെ.മുരളി എംഎൽഎ, ആറ്റിങ്ങൽ എംഎൽഎ ഒഎസ്. അംബിക എന്നിവരാണ് സന്ദർശനം നടത്തിയത്. ജലഅതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ വി.സജി, ഡെപ്യൂട്ടി ചീഫ് എൻജിനീയർ സുരേഷ് ബാബു, ആറ്റിങ്ങൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബൈജു. വി, തിരുവനന്തപുരം പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അജീഷ് കുമാർ തുടങ്ങിയവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.


