അഞ്ചുതെങ്ങ്.
സുരക്ഷാ സമഗ്ര മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
കായിക്കര ആശാൻ സ്മാരകത്തിലെ തുറന്ന വേദിയിൽ നടന്ന സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സോഷ്യൽ സയന്റിസ്റ്റ് ഡോ. നസീർ മാനസിക ആരോഗ്യത്തെ സംബന്ധിച്ച ക്ലാസ് നയിച്ചു.
സെമിനാറിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സജി സുന്ദർ, ദിവ്യ ഗണേഷ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജീദ്. വൈ, സുധ എന്നിവർ പങ്കെടുത്തു
