കഴക്കൂട്ടം കടമ്പാട്ടുകോണം ദേശീയപാത വികസനത്തിന്റെ ഭാഗമായി സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ കളക്ടർക്കു കൈമാറി .ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പി പ്രദീപിനാണ് കളക്ടർ നവ്ജ്യോത് ഖോസ രേഖകൾ കൈമാറിയത് . പരാതികൾക്ക് ഇട നൽകാതെ സർക്കാരിന്റെ സ്വപ്നപദ്ധതിയായ ദേശീയപാത വികസനത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടം ആണെന്ന് കളക്ടർ പറഞ്ഞു. ഇതിനായി 69 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. മികച്ച സേവനം കാഴ്ച വെച്ചതിനു സ്പെഷ്യൽ തഹസിൽദാർ എൻ ബാലസുബ്രഹ്മണ്യത്തിനെ ചടങ്ങിൽ കളക്ടർ ആദരിച്ചു. ഡെപ്യൂട്ടി കളക്ടർ എസ് എൽ സജികുമാർ, സ്പെഷ്യൽ തഹസിൽദാർ എ.നിസ, ജൂനിയർ സൂപ്രണ്ട് എ. വി ഉണ്ണികൃഷ്ണൻ നായർ, തുടങ്ങിയവർ പങ്കെടുത്തു

