ആറ്റിങ്ങൽ പൂവൻപാറ മാടൻ നടയ്ക്കു സമീപം ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിമുട്ടി.കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കു സഞ്ചരിച്ച മാരുതി ഡിസയറും,വെള്ളറട നിന്നും കല്ലമ്പലത്തേയ്ക്കു പോയ മാരുതി ഓമ്നി വാനുമാണ് അപകദത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ഒരു കാർ സ്കൂട്ടിയിൽ യാത്ര ചെയ്തിരുന്ന രണ്ട് യുവാക്കളുടെ വാഹനത്തിൽ തട്ടി യാത്രികർക്ക് നേരിയ പരിക്കേറ്റു.കാർ യാത്രികരായ , തിരുവനന്തപുരംസ്വദേശി ശിവൻകുട്ടി ,വെള്ളറട,വിജയകുമാർ , എന്നിവർക്ക് പരിക്കു പറ്റി. പരിക്കേറ്റവരെ ആറ്റിങ്ങൽ ഫയർ ആൻ്റ് റസ്ക്യൂവിൻ്റെ ആംബുലൻസിൽ കയറ്റി വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചു.ഇടിയുടെ ആഘാതത്തിൽ മുൻചക്രം തകർന്ന മാരുതി വാനിനെ റോഡിൽനിന്ന് വശത്തേയ്ക്കു മാറ്റി റോഡ് ഗതാഗതം സുഗമമാക്കി.ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ മോഹനകുമാർ,പ്രതീഷ്കുമാർ,രാഗേഷ്,അഷറഫ്,ഉണ്ണിക്കൃഷ്ണൻ,സജി എസ് നായർ,അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


