എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ ഈ വർഷത്തെ മെമ്പർഷിപ്പ് വിതരണം ആരംഭിച്ചു. ആറ്റിങ്ങലിൽ ഏരിയയിലെ വിവിധ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റിയിൽ നിന്നും 12000 തൊഴിലാളികളെ അംഗങ്ങൾ ആക്കുവാനുള്ള പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് നെടുങ്ങണ്ടയിൽ വെച്ച് യൂണിയൻ ഏരിയ സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മേഖലാ പ്രസിഡണ്ട് സജിസുന്ദർ അധ്യക്ഷനായിരുന്നു. മേഖലാ ട്രഷറർ വിജയ് വിമൽ സ്വാഗതവും ഗ്രാമപഞ്ചായത്തംഗം സരിത നന്ദിയും രേഖപ്പെടുത്തി .
