മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജന്തുക്ഷേമദ്വൈവാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ എച്ച് എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ
അഭിനവ്.ബി.എച്ച്.നെ ആദരിച്ചു.ആറ്റിങ്ങൽ ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും ആറ്റിങ്ങൽ തച്ചൂർക്കുന്ന് കലിങ്കിന് സമീപം സുധാ മന്ദിരത്തിൽ മാധ്യമ പ്രവർത്തകൻ എം.കെ ഹരികുമാർ (അമ്പു),ബിന്ദു
ദമ്പതികളുടെ മകനുമായ അഭിനവിനെയാണ് ആറ്റിങ്ങൽ എം പി.അടൂർ പ്രകാശ് ആദരിച്ചത് .ലീഡർ സാംസ്കാരിക വേദി പ്രവർത്തക രുടെ നേതൃത്വത്തിലാണ് ആദരവ് സംഘടിപ്പിച്ചത്.ആറ്റിങ്ങലിലെ എം പി യുടെ ഓഫീസിൽ നടന്ന ചടങ്ങിൽ വി.എസ് അജിത്കുമാർ, ലീഡർ സാംസ്കാരിക വേദി പ്രസിഡൻ്റ് കെ.കൃഷ്ണമൂർത്തി, സെക്രട്ടറി എസ്.ശ്രീരംഗൻ രതീഷ് ഗ്രാമത്ത് മുക്ക് എച്ച് ബഷീർ സുരേന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു
