

ആറ്റിങ്ങൽ ഫയർ ആൻ്റ് റസ്ക്യൂ സ്റ്റേഷനിൽ സെമിനാർ സംഘടിപ്പിച്ചു സിവിൽഡിഫൻസും ഭാവിപ്രവർത്തനങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.സുരേഷ് മോഡറേറ്ററായ സെമിനാർ സ്റ്റേഷൻ ഓഫീസർ ജെ.ജിഷാദ് ഉദ്ഘാടനം ചെയ്തു.ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ജെ.രാജേന്ദ്രൻ നായർ വിഷയം അവതരിപ്പിച്ചു.കേരള ഫയർസർവ്വീസ് അസോസിയേഷൻ തിരുവനന്തപുരം മേഖല സെക്രട്ടറി ബൈജു,ശിവപ്രസാദ്,ഷാർജ,സജീവ് കൈലാസ് കണ്ണൻ എന്നിവർ പങ്കെടുത്തു.തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുമായി യോജിച്ച് ദുരന്തനിവാരണ പ്രവർത്തനം ശക്തിപ്പെടുത്തുവാനും,സ്റ്റേഷൻതലത്തിൽ അപകട ഭൂപട നിർമ്മാണം,പ്രാദേശിക രക്ഷാപ്രവർത്തന സേനകളുടെ നിർമ്മാണവും പരിശീലനവും,ജനകീയ ബോധവത്ക്കരണം എന്നിവ സംഘടിപ്പിക്കുവാനും തീരുമാനിചു.
