ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ യിൽ ഒരു കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന വർക്ക് ഷോപ്പ് മന്ദിരത്തിന്റെ നിർമാണ ഉദ്ഘാടനം വിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി . വി. ശിവൻ കുട്ടി നിർവഹിച്ചു. ആറ്റിങ്ങൽ എം.എൽ.എ .ഒ.എസ്. അംബിക അധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യാവസായിക പരിശീലന വകുപ്പ് അസി. ഡയറക്ടർ എം.എസ്.നഹാസ് സ്വാഗതം ആശംസിച്ചു. ആറ്റിങ്ങൽ മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ, വാർഡ് കൗൺസിലർ ശങ്കർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സുധശങ്കർ നന്ദി അറിയിച്ചു.



