ആറ്റിങ്ങൽ മണ്ഡലത്തിലെ നിവാസികളായ ഉക്രൈയ്നിലെ വിവിധ സർവ്വകലാശാലകളിലെ വിദ്യാർത്ഥികളുടെ വീട്ടിലെത്തി ഒ.എസ്. അംബിക എം.എൽ.എ കുടുംബാംഗങ്ങളുമായി സംസാരിച്ചു. കുന്നുവാരം സ്വദേശികളായ മിനി മോൾ, അഖില,ചാത്തമ്പാറ സ്വദേശിനി കാർത്തിക, പഴയകുന്നുമ്മേൽ സ്വദേശികളായ അനുശ്രീ rs , ഐശ്വര്യ rs ,പെരുമ്പള്ളി സ്വദേശി അശ്വിൻ ഭാസി, വെട്ടിമൺ കോണം സ്വദേശി ആർദ്ര.ബി. അജിത്, ആറ്റിങ്ങൽ സ്വദേശി ഗൗരി, പുതുശ്ശേരിമുക്ക് സ്വദേശികളായ അക് തർ മുഹമ്മദ്,റഹ്മത്ത് മോൻ, അബുഷിഫാസ്, അബുഷിഫാൻ എന്നിവരുടെ വീടുകളിലാണ് സന്ദർശിച്ചത്. അനുശ്രീ ആർ. എസ് ഐശ്വര്യ ആർഎസ് ആർദ്ര.ബി. അജിത് വിദ്യാർത്ഥികളുമായി ടെലിഫോണിൽ സംസാരിച്ചു. നിലവിൽ സുരക്ഷിതരെങ്കില്ലും യുദ്ധക്കെടുതിയിൽ നിന്ന് എത്രയും വേഗം നാട്ടിലെത്താൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. നോർക്കയുടെയും , മറ്റധികാരികളുടെയും ശ്രദ്ധയിൽ പെടുത്തി ഇവരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കും എന്ന് ഒ. എസ്. അംബിക എം.എൽ എ അറിയിച്ചു.





