തിരുവനന്തപുരം: മേനംകുളത്തു നിന്നും സ്വകാര്യ സ്കൂളിന്റെ ബസ് മോഷ്ടിച്ച കേസിൽ 2 പേരെ പോലീസ്
പിടികൂടി. തുമ്പ, പള്ളിത്തുറ, ഹൗസ് നമ്പർ 136-ൽ വിമോദ് (39), വലിയതുറ, പുതുവൽ പുരയിടം, റോസലിൻ ഹൗസിൽ എഡിസൺ
ജോസ് (42) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ശ്രീകാര്യം വെഞ്ചാവോട് സ്വദേശിനി പ്രതിഭാ
മോഹന്റെ ഉടമസ്ഥതയിലുള്ള മേനംകുളത്ത് പ്രവർത്തിക്കുന്ന മോഹൻ മെമ്മോറിയൽ
സ്കൂളിന്റെ ബസ്സാണ് കഴിഞ്ഞ മാസം മോഷണം പോയത്. കോവിഡ് സാഹചര്യത്തിൽ സ്കൂൾ
അവധിയായിരുന്നതിനാൽ കഴക്കൂട്ടം പോലീസ് കഴിഞ്ഞ രണ്ടു വർഷമായി മേനംകുളം ഗെയിംസ് വില്ലേജിനു സമീപം പാർക്കു ചെയ്തിരുന്ന ബസ്സ്, രാത്രി സമയം ലോക്ക് പൊളിച്ച് പ്രതികൾ മോഷ്ടിച്ചെടുക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ
കഴക്കൂട്ടം എ.സി.പി ഹരി.സി.എസ്സിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വഷണ സംഘം രൂപീകരിച്ചു നടത്തിയ
അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
മോഷ്ടിച്ച ബസ്സ് വെട്ടുകാട് പള്ളിവക പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സമാനമായ കൂടുതൽ മോഷണങ്ങൾ പ്രതികൾ. നടത്തിയിട്ടുണ്ടോ എന്നത്
സംബന്ധിച്ച് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ അങ്കിത്
അശോകൻ അറിയിച്ചു.
കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐമാരായ മിഥുൻ, ജിനു, സി.പി.ഒമാരായ സജാദ്ഖാൻ, അരുൺ.എസ്.നായർ, ശ്യാം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ്
ചെയ്തത്.
