ചിറയിൻകീഴ്; വലിയകട മുക്കാലുവട്ടം ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ കുംഭതിരുവാതിര മഹോത്സവത്തോട് അനുബന്ധിച്ച് സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു. തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്.പി. ഇ.എസ്. ബിജുമോൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചുവർക്കുള്ള പുരസ്കാരങ്ങളും അഡീഷണൽ എസ്.പി വിതരണം ചെയ്തു. രാഷ്ട്രീയ രംഗത്തെ മികവിനുള്ള പുരസ്കാരം ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, ക്രമസമാധാന പാലന രംഗത്തുള്ള പുരസ്കാരം ചിറയിൻകീഴ് സർക്കിൾ ഇൻസ്പെക്ടർ ജി.ബി മുകേഷ്, ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ആർ. വി ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ബി . രാമചന്ദ്രൻ, കലാമേഖലയിലെ മികവിന് ദയ ആർ കൃഷ്ണ, സാമൂഹ്യ സേവനത്തിന് ടീം ചിത്തര തോണിക്ക് വേണ്ടി മനോജ് ബി ഇടമന, ഷാജഹാൻ , മോഹൻ റോയി, പി. പ്രേംകുമാർ, കർമ്മ രംഗത്തെ മികവിന് സിപിഒ രാജീവ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
എസ്. സാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. പ്രദീപ് കുമാർ, രാജീവ് അടുന്നിലശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
