തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ സഹപാഠിയെ ശല്യംചെയ്തത് ചോദ്യംചെയ്ത കോളേജ് വിദ്യാര്‍ഥിക്ക് കുത്തേറ്റു. ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിലെ വിദ്യാര്‍ഥിയും ചേലൂര്‍ സ്വദേശിയുമായ ടെന്സനാണ് കുത്തേറ്റത്. വിദ്യാര്‍ഥിയെ ആക്രമിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറളം സ്വദേശി സാഹിര്‍, ആലുവ സ്വദേശി രാഹുല്‍ എന്നിവരാണ് പിടിയിലായത്.ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. സഹപാഠിയായ വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ യുവാക്കള്‍ ശല്യംചെയ്തത് വിദ്യാര്‍ഥി ചോദ്യംചെയ്യുകയായിരുന്നു. തുടര്‍ന്നാണ് യുവാക്കള്‍ വിദ്യാര്‍ഥിയെ കുത്തിപരിക്കേല്‍പ്പിച്ചത്. ആക്രമിച്ച ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലുംഅപകടത്തില്പ്പെട്ടു. തുടര്‍ന്ന് പ്രതികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു..

Posted inthrissur
