കെഎസ്ഇബി സൗര പുരപ്പുറ സോളാർ പദ്ധതിയുടെ ആറ്റിങ്ങൽ നിയോജക മണ്ഡലം തല സോളാർ പ്ലാന്റ് ഉദ്ഘാടനം ഒ.എസ് അംബിക എം.എൽ.എ നിർവഹിച്ചു. ആറ്റിങ്ങൽ സ്വദേശിയായ.സുദർശനന്റെ വീട്ടിലാണ് സോളാർ പ്ലാന്റ് സ്ഥാപിച്ചത്. കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ലത, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബ്രിജേന്ദ്ര കുമാർ, അസിസ്റ്റന്റ് എൻജിനീയർ ബിനുകുമാർ, വാർഡ് കൗൺസിലർ ബിനു എന്നിവർ പങ്കെടുത്തു.
