.
രാജ്യം മുഴുവൻ വിറ്റുതുലച്ചു തൊഴിൽ നിയമങ്ങൾ അട്ടിമറിച്ചു ജനങ്ങളെയാകെ കൊള്ളയടിക്കുന്ന കേന്ദ്രനയത്തിനെതിരെ രാജ്യത്തെ രക്ഷിക്കൂ ജനങ്ങളെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വലുള്ള രണ്ടു ദിവസത്തെ പണിമുടക്ക് അവസാനിച്ചു. ആറ്റിങ്ങലിൽ രണ്ടാം ദിവസത്തെ സമര കേന്ദ്രത്തിലെ പൊതുയോഗം സിഐറ്റി യു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. എഐറ്റിയുസി നേതാവ് മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. സി പി ഐ (എം) ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഡ്വ.എസ്. ലെനിൻ, ഒ.എസ്.അംബിക എംഎൽഎ, സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി.വിജയകുമാർ, മനോജ് ബി.ഇടമന എം.മുരളി, ആർ.രാജു, എം.പ്രദീപ്, ബി.രാജീവ്, സി.ദേവരാജൻ ,സി.ചന്ദ്രബോസ്, എം.ബി.ദിനേശ്, കെ.വാരിജാക്ഷൻ, വിഷ്ണു ചന്ദ്രൻ ,ആർ.എസ്.അനൂപ്, ഗായത്രി ദേവീ, പി.സി. ജയശ്രീ, ആർ.അനിത, അനിൽ ആറ്റിങ്ങൽ, ആർ.പി.അജി, ബിനു, എസ്.ജോയി, എൻ.ലോറൻസ്, ഇ.സന്തോഷ്, എം.ചന്ദ്രബാബു, എ.അൻഫർ, എസ്.ജി.ദിലീപ് കുമാർ, ശ്യാംനാഥ്, ചെറുനാരകം കോട് ജോണി, ഗിരീഷ് കൃഷ്ണൻ, ഇല്യാസ്, കൃഷ്ണകുമാർ (ഐഎൻറ്റിയുസി) കോരാണിസനൽ (കെറ്റിയുസി) കെ.ജി.രാധാകൃഷ്ണപിള്ള, അവനവഞ്ചേരി രാജു( എഐറ്റിയുസി, വല്ലൂർ രാജീവ് (ജെറ്റിയുസി) സജീവ് ദിവാകരൻ (കെജിഒഎഫ്) വേണു (ജോയിൻ്റ് കൗൺസിൽ) പി.പി.രാജീവൻ (കെ.എസ്.ആർ.റ്റി.സി) തുടങ്ങിയവർ സംസാരിച്ചു. പണിമുടക്കിനോടനുബന്ധിച്ച് സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റി തയ്യാറാക്കിയ സമരജ്വാല എന്ന ബുള്ളറ്റിൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.ഷൈലജാ ബീഗം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൻ അഡ്വ.എസ് കുമാരിക്ക് നൽകി പ്രകാശനം ചെയ്തു. കെ എസ് റ്റി എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സമരപന്തലിൽ കലാജാഥ അവതരിപ്പിച്ചു.നഗരംചുറ്റി പ്രകടനം നടത്തിയാണ് സമരമവസാനിപ്പിച്ചത്


