വഴിയില്‍ കളഞ്ഞുപോയ പണം വാങ്ങാന്‍ സ്റ്റേഷനിലെത്തി കുടുങ്ങി; സ്‌കൂട്ടറിലും അരയിലുമായി ഒളിപ്പിച്ച അഞ്ച് ലക്ഷം കണ്ടെടുത്ത് പോലീസ്

വഴിയില്‍ കളഞ്ഞുപോയ പണം വാങ്ങാന്‍ സ്റ്റേഷനിലെത്തി കുടുങ്ങി; സ്‌കൂട്ടറിലും അരയിലുമായി ഒളിപ്പിച്ച അഞ്ച് ലക്ഷം കണ്ടെടുത്ത് പോലീസ്

പൊന്നാനി: വഴിയില്‍ വീണ് കിട്ടിയ കാശ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സ്റ്റേഷനില്‍ എത്തിച്ചതറിഞ്ഞ് സ്റ്റേഷനിലേക്ക് ഓടിയെത്തിയ ഉടമ കുടുങ്ങി. കാരണം കളഞ്ഞുപോയ കുഴല്‍പ്പണം തേടിയാണ് ഉടമ സ്റ്റേഷനില്‍ എത്തിയത്. ഇയാള്‍ സ്‌കൂട്ടറിലും അരയിലുമായി ഒളിപ്പിച്ച അഞ്ച് ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ വേങ്ങര വലിയോറ സ്വദേശി തലയ്‌ക്കല്‍ അഷ്‌റഫിനെ(48) പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ പൊന്നാനി താലൂക്ക് ആശുപത്രിക്ക് സമീപത്ത് വച്ചാണ് അഷ്‌റഫിന് പണം നഷ്ടമായത്. പരിസരത്ത് ഉണ്ടായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഈ പണം ലഭിച്ചു. ഇവര്‍ പണം പൊന്നാനി സ്റ്റേഷനില്‍ എത്തിക്കുകയും, വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അഷ്‌റഫ് സ്റ്റേഷനിലേക്ക് എത്തുന്നത്.

43,000 രൂപയാണ് ഇതില്‍ ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ നിന്ന് എടുത്തപ്പോള്‍ പണം വീണുപോയതാണെന്നായിരുന്നു ഇയാള്‍ പോലീസിനോട് പറഞ്ഞത്. പണം നല്‍കുന്നതിന് മുന്‍പായി ഇയാളെ കുറിച്ച് കൂടുതല്‍ പരിശോധിച്ചപ്പോഴാണ് രണ്ട് വര്‍ഷം മുന്‍പ് കുഴല്‍പ്പണ കേസില്‍ അറസ്റ്റിലായ ആളാണെന്ന് മനസിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ദേഹത്ത് നിന്നും സ്‌കൂട്ടറില്‍ നിന്നുമായി അഞ്ച് ലക്ഷം രൂപയോളം പിടിച്ചെടുത്തത്. പണം കോടതിയില്‍ ഹാജരാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *