റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2 തിയറ്റുകളിൽ ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തിലെ ഡയലോഗുകളും പാട്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ ഒരു വിവാഹ ക്ഷണക്കത്താണ് ശ്രദ്ധനേടുന്നത്.കർണാടക സ്വദേശിയായ ചന്ദ്രശേഖറിന്റേതാണ് കല്യാണക്ഷണക്കത്ത്.“മാര്യേജ്….മാര്യേജ്…..മാര്യേജ്….ഐ ഡോണ്ട് ലൈക് ഇറ്റ്….ഐ അവോയ്ഡ്……ബട്ട് മൈ റിലേട്ടീവ്സ് ലൈക് മാര്യേജ്, ഐ കാന്റ് അവോയ്ഡ്” കെ ജി എഫ് 2 കണ്ടിറങ്ങിയ ആരാധകൻ തന്റെ വിവാഹക്ഷണക്കത്തിൽ ഇങ്ങനെയാണ് ചേർത്തത്. എഴുതിയതത്രയും സത്യമെങ്കിലും വെഡ്ഡിങ് ലെറ്റർ കയ്യിൽ കിട്ടിയവരെല്ലാം ചിരിയോട് ചിരിയാണ്. ഒരു കെ ജി എഫ് ആഫ്റ്റർ എഫക്റ്റ് ആയി സോഷ്യൽ മീഡിയയിലും കത്തിക്കയറുകയാണ് കർണാടക സ്വദേശി ചന്ദ്രശേഖറിന്റെ വിവാഹപത്രം.അടുത്ത മാസം പതിമൂന്നിനാണ് കർണാടകക്കാരി തന്നെയായ ശ്വേതയെ ചന്ദ്രശേഖർ വിവാഹം ചെയ്യുന്നത്. വെഡിങ് ലെറ്റർ ആദ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കവേ പലരും വിചാരിച്ചത് ഇത് വെറുമൊരു ഫാൻ മെയ്ഡ് പോസ്റ്റർ മാത്രമാണെന്നാണ്. എന്നാൽ പിന്നീട് സത്യം വെളിപ്പെടുകയായിരുന്നു. കെ ജി എഫ് എന്നത് വെറുമൊരു പേര് മാത്രമല്ല, അതൊരു ബ്രാൻഡ് തന്നെയാണെന്ന് വീണ്ടും ഓർമ്മപ്പെടുത്തുന്നതാണ് ഇത്തരത്തിലൊരു വെഡിങ് ലെറ്റർ അപാരത.

Posted inWeb Desk
