ചെമ്പക തറ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

ചെമ്പക തറ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

മഹാകവി കുമാരനാശാന്റെ ജനനംകൊണ്ട് സാഹിത്യ സാംസ്‌കാരിക മണ്ഡലത്തിൽ അടയാളപ്പെടുത്തുകയുണ്ടായി. കവിതാരചനയിൽ കുമാരനാശാനേ സ്വാധീനിച്ച സ്ഥലമാണ് നെടുങ്ങണ്ടയിലെ ചെമ്പകമരവും പ്രകൃതി സൗന്ദര്യവും. ഈ ചെമ്പകമരത്തിന് 250 വർഷത്തെ പഴക്കമുണ്ട്.
ചരിത്രപ്രാധാന്യമുള്ള ഈ സ്ഥലവും വൃക്ഷവും ജൈവപ്രാധാന്യത്തോടെ സംരക്ഷിക്കുന്നതിന് 4 ലക്ഷം രൂപ ജൈവവൈവിധ്യ ബോർഡ്‌ അനുവദിക്കുകയുണ്ടായി. ഇതിന്റെ പ്രവർത്തനോദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് നെടുങ്ങണ്ട ചെമ്പകതറയിൽ വച്ച് വി. ശശി എം.എൽ.എ നിർവഹിച്ചു . ജൈവ വൈവിധ്യ പരിപാലന സന്ദേശം ഡോ:സി. ജോർജ് തോമസ് ( ചെയർമാൻ, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്‌ ) നൽകി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി.ലൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ് മുഖ്യ അതിഥിയായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫ്ലോറൻസ് ജോൺസൺ, കോഡിനേറ്റർ ഡോ.അഖില, എസ് എൻ ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ. പി. ഷീബ, ഫിഷറീസ് ഓഫീസർ ഡോക്ടർ വിഷ്ണു എസ് രാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സോഫിയ,സരിത ബിജു,സജി സുന്ദർ , ഹെഡ്മിസ്ട്രസ് ഫസീല കെ എം, തുളസി, എസ്. പി. ക്രിസ്റ്റഫർ, മേരി എൽബിൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസ് സ്വാഗതവും ബി എം സി കൺവീനർ വിജയ് വിമൽ നന്ദിയും പറഞ്ഞു

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *